ഓര്‍മ്മകള്‍ ....
ചില ഓര്‍മ്മകള്‍ വര്‍ണ്ണാഭവും മധുരിക്കുന്നതും വീണ്ടും ഓര്‍ക്കാന്‍ കൊതിക്കുന്നതുമായിരിക്കാം ..
ചില ഓര്‍മ്മകള്‍ നോവുണര്‍ത്തുന്നതും മറക്കാന്‍ ആഗ്രഹിക്കുന്നതും ...
സുഖ ദുഃഖ സമിശ്രമായ ഓര്‍മ്മകളുടെ ആകെത്തുകയെയാണ് ജീവിതം എന്ന് വിളിക്കുന്നത്.

ഓര്‍മ്മകള്‍ മധുരതരമാകട്ടെ കൈപ്പേറിയവയാവട്ടെ,
ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് ഓര്‍മ്മകള്‍ കൂടിയേ തീരൂ ....
നമ്മള്‍ കരഞ്ഞ ചില നിമിഷങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ജീവിത വഴികളില്‍ പിന്നീട് നമ്മെ ചിരിപ്പിച്ചേക്കാം...
നമ്മള്‍ പൊട്ടിച്ചിരിച്ച ചില നിമിഷങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പിന്നീട് നമ്മെ കരയിപ്പിക്കുകയും ചെയ്തേക്കാം ...
അത് കൊണ്ടാണ് ഓര്‍മ്മകള്‍ എന്നും സവിശേഷകരമാകുന്നത്.
അത് തന്നെയാണ് ജീവിതത്തിന്റെ സൌന്ദര്യവും.
കാലം ഓര്‍മ്മകളുടെ മേല്‍ നിഴലുകള്‍ വീഴ്ത്തിയേക്കാം..
പുതിയ ഓര്‍മ്മകള്‍ പഴയ ഓര്‍മ്മകളുടെ വ്യക്തതയില്‍ മാറ്റങ്ങളും വരുത്തിയേക്കാം.
എന്നാല്‍ ഓര്‍മ്മകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കൂ..
ഓര്‍മ്മകള്‍ നഷ്‌ടപ്പെടുമ്പോഴുണ്ടാകുന്ന ശൂന്യത വാക്കുകള്‍ക്ക് അതീതമായിരിക്കും.നമ്മള്‍ താലോലിക്കുന്ന സുന്ദരമായ ഓര്‍മ്മകള്‍ മറവിയുടെ ഇരുളില്‍ ആഴ്‌ന്നിറങ്ങി അലിഞ്ഞില്ലാതാകുന്ന അവസ്‌ഥ ഭയാനകമാണ്.
മനസ്സെന്ന ആല്‍ബത്തില്‍ ഒളി മങ്ങാത്ത ചിത്രങ്ങളായി മരിക്കുവോളം സ്വന്തം ഓര്‍മ്മകളെ സൂക്ഷിക്കാനും മരിച്ചാലും നമുക്ക് പ്രിയപ്പെട്ടവരുടെയൊക്കെ ഓര്‍മ്മകളുടെ ആല്‍ബങ്ങളില്‍ അവരെന്നും കാണാന്‍ കൊതിക്കുന്ന ഒരു ചിത്രമായി ജീവിക്കാനും കഴിഞ്ഞാല്‍ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകും.