കല്യാണം കഴിക്കല്‍ കുട്ടിക്കളിയല്ല. അത് കൊണ്ട് തന്നെയാണ് 'കളിയല്ല കല്യാണം' എന്നൊരു ചൊല്ല് തന്നെ പഴമക്കാര്‍ നമുക്ക് സമ്മാനിച്ചത്. തമാശയ്ക്ക് ഇന്നേ വരെ ആരും കല്യാണം കഴിച്ച ചരിത്രമില്ല. ഇനി അങ്ങിനെ ആരെങ്കിലും തമാശയ്ക്ക് കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കൊക്കെ കാര്യമായി തന്നെ പണി കിട്ടിയിട്ടുമുണ്ടാകും.
കല്യാണം നടക്കുക നല്ലൊരു പങ്കാളിയെ കിട്ടുക എന്നതൊക്കെ ഒരു മഹാ ഭാഗ്യം തന്നെയാണ്, അതിനാണ് മാലയോഗം മംഗല്യ യോഗം എന്നൊക്കെ പറയുന്നത്.ഒന്നുകൂടെ വിശദമായി പറഞ്ഞാല്‍ "പങ്കാളിയില്‍ നിന്നും ദുരിതം" അഥവാ ആലങ്കാരികമായി പറഞ്ഞാല്‍ "ദാമ്പത്യ സുഖം" അനുഭവിക്കാന്‍ യോഗമുള്ളവര്‍ ഏതു പാതാളത്തില്‍ പോയി ഒളിച്ചാലും ആ യോഗം അഥവാ ബാധ അവരെ തേടി വരിക തന്നെ ചെയ്യും.
കല്യാണം കഴിക്കുന്നതിന് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട പൊതുവായ ഒരു കാരണം നിലവിലുണ്ടെങ്കിലും അതങ്ങ് തുറന്നു പറയാന്‍ മടിയായതിനാല്‍ പലരും അവരവര്‍ക്ക് സൌകര്യപ്രധമായ വിധത്തിലുള്ള വേറെ ചില കാരണങ്ങള്‍ പറയാറുണ്ട്.
അങ്ങിനെയുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന ശുദ്ധ ഗതിക്കാരായ പുരുഷന്മാര്‍ക്ക് ഇതാ എളുപ്പം പറഞ്ഞു ഫലിപ്പിക്കാവുന്ന പത്ത് കാരണങ്ങള്‍.

* 1, നാട്ടില്‍ സാധാരണ എല്ലാവരും കല്ല്യാണം കഴിക്കുന്ന പ്രായമായി, അത് കൊണ്ട് ഒരു കല്യാണമങ്ങ് കഴിക്കാം.
* 2, തലയിലെ മുടിയൊക്കെ കൊഴിഞ്ഞു തുടങ്ങി , ഇനിയും വൈകിയാല്‍ ചിലപ്പോള്‍ പെണ്ണ് കിട്ടില്ല, അത് കൊണ്ട് ഇനിയും വച്ച് വൈകിക്കാതെ കെട്ടിയേക്കാം. (മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക്)
* 3, സുഹൃത്തുക്കളൊക്കെ പെണ്ണുകെട്ടി , അത് കൊണ്ട് ഞാനും കെട്ടുന്നു.
* 4, സിംഗിള്‍ ആയി ജീവിച്ചു ബോറടിക്കുന്നു, അത് കൊണ്ട് അങ്ങ് കെട്ടിയേക്കാം ( കെട്ടിയാല്‍ പിന്നെ ഒറ്റയ്ക്ക് ബോറടിക്കേണ്ട, ബോറടിക്കാനും ആകുമല്ലോ ഒരു കൂട്ട്).
*5, പഠനം കഴിഞ്ഞു, ജോലിയും കിട്ടി, ജോലി സമയം കഴിഞ്ഞ് ഇഷ്ടം പോലെ സമയം !!! ഇനി എന്തു ചെയ്യും? ങാ പെണ്ണ് കെട്ടിയേക്കാം ( പാര്‍ട്ട് ടൈം ജോബ് പോലെ).
* 6, വേഗം പെണ്ണ് കെട്ടിയാല്‍ വേഗം അച്ചനാവാം, വയസ്സ് കാലത്ത് മക്കള്‍ നോക്കിക്കൊള്ളും, അത് കൊണ്ട് ഞാന്‍ കെട്ടുന്നു.
* 7, അനിയന്മാര്‍ക്ക് കെട്ടാന്‍ തിടുക്കമായി, ഇനി കെട്ടാതെ രക്ഷയില്ല, അതു കൊണ്ട് കീഴടങ്ങിയേക്കാം.
*8, അയല്‍ക്കാരും ബന്ധുക്കളുമൊക്കെ ചോദിച്ചു തുടങ്ങി, "ഇങ്ങിനെയൊക്കെ നടന്നാല്‍ മതിയോ" എന്ന്, ഇനി കെട്ടാതെ രക്ഷയില്ല.
*9, കല്യാണം കഴിക്കുക, ഭാര്യയേയും കുട്ടികളെയുമൊക്കെ സംരക്ഷിക്കുക എന്നത് ഒരു പുരുഷന്റെ കടമയാണ്. അപ്പോള്‍ പിന്നെ കെട്ടാതെ പറ്റില്ലല്ലോ.
*10, മുത്തശ്ശിയുടെ(അല്ലെങ്കില്‍ മുത്തച്ഛന്റെ) അവസാനത്തെ ആഗ്രഹമാണ് ഞാന്‍ കല്യാണം കഴിച്ചു കണ്ടിട്ട് മരിക്കണമെന്നത് .
വാല്‍ക്കഷണം: പെണ്ണു കെ(കി)ട്ടാത്തവര്‍ക്ക് ആയിരം കാരണങ്ങള്‍ ഉണ്ടായേക്കാം സ്വയം ന്യായീകരിക്കാന്‍, എന്നാല്‍ അറിയുക, പെണ്ണ് കെട്ടാനും കാണും പതിനായിരം കാരണങ്ങള്‍, ഞാന്‍ അതില്‍ നിന്നും വെറും പത്തെണ്ണം പറഞ്ഞെന്നേയുള്ളൂ
ha ha ha haaaa kidilam :)
ReplyDelete