ഒരു വസ്തുവിന് മറ്റു വസ്തുക്കളിൽ നിന്നുമുള്ള ദൂരത്തിനു തുടര്‍ച്ചയായി വ്യതാസം വരുമ്പോൾ അത് ചലിക്കുന്നതായി കണക്കാക്കപ്പെടുന്നു.
പ്രപഞ്ചത്തിലുള്ള സകല പദാർത്ഥങ്ങളും അവയുടെ പരമാണുക്കളും ചലിക്കുന്നു, തികച്ചും അചഞ്ചലമായ ഒരു പദാർത്ഥവും ഈ പ്രപഞ്ചത്തിലില്ല .പദാർത്ഥത്തിൻറെ സ്ഥായിയായ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി.
ഏതു വിധത്തിൽ ചലനം അഥവാ ഗതി ആപേക്ഷികമാണോ അതുപോലെ സ്ഥിതിയും ആപേഷികമാണ് . ഒരു കെട്ടിടം , ഉദാഹരണമായി ദുബായിലെ ബുര്‍ജ് ഖലീഫയെ എടുക്കാം, ചുറ്റുമുള കെട്ടിടങ്ങളെയോ ഭുമിയെയോ അപേക്ഷിച്ചുനോക്കുമ്പോൾ ബുര്‍ജ് ഖലീഫ നിശ്ചലമാണ്, എന്നാല്‍ അതിനടുത്തുള്ള റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെയോ അല്ലെങ്കില്‍ സുര്യനേയോ ചന്ദ്രനേയോ അപേക്ഷിച്ചു നോക്കുമ്പോൾ ബുര്‍ജ് ഖലീഫ ചലിക്കുന്നുണ്ട്, അതായതു ബുര്‍ജ് ഖലീഫയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു.
അപ്പോള്‍ ചലനം ഒരു സ്ഥായിയായ സ്വഭാവമാണ് എന്നിരിക്കെ ബാബ്വേട്ടന് ഉണ്ടായ ചലനവും തികച്ചും ആപേക്ഷിമാണ് എന്നേ പറയാനാകൂ.
ബാബ്വേട്ടന്റെ ചലനക്കുറിപ്പിന്റെ തുടര്‍ചലനങ്ങള്‍ എന്നപോലെ സ്വലിംഗക്കാരുടെയും എതിര്‍ ലിംഗക്കാരുടെയുമൊക്കെ ഇടയില്‍ നിന്നുമുണ്ടായ ചെറിയ ചില എതിരഭിപ്രായ ചലനങ്ങളും ആപേക്ഷികം മാത്രം.
ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂചലനങ്ങളും തുടര്‍ചലനങ്ങളുമൊക്കെ പോലെ പത്രക്കാരെയും സോഷ്യല്‍ മീഡിയാ ജീവികളെയും സംബന്ധിച്ചിടത്തോളം ബാബ്വേട്ടന്റെ ചലനവും കേവലം ചലനമുണ്ടാക്കാവുന്ന ഒരു വാര്‍ത്ത, അല്ലെങ്കില്‍ വാര്‍ത്ത സൃഷ്ടിച്ച ഒരു ചലനം മാത്രം.
ഇനി ചലനാനുഭവ കുറിപ്പിന്റെ തുടര്‍ ചലനങ്ങളുടെ ഭാഗമായി ബാബ്വേട്ടന്റെ ഔദ്യോകിക സ്ഥാനത്തിനു ചലനം ഉണ്ടാവുകയാണെങ്കില്‍ അതും ആപേക്ഷികമാണ് എന്നെ പറയാനാകൂ.

ചലനം ചലനം ചലനം.....
മാനവ ജീവിത പരിണാമത്തിന്‍ മയൂരസന്ദേശം
ചലനം ചലനം ചലനം.....
മാനവ ജീവിത പരിണാമത്തിന്‍ മയൂരസന്ദേശം
ചലനം ചലനം ചലനം.....
No comments:
Post a Comment