റമദാന്‍ ...
മുസ്ലിംകളുടെ വ്രതാനുഷ്ടാനത്തിന്റെ മാസം ...
പുണ്യങ്ങളുടെ പൂക്കാലം എന്നാണ് ഈ മാസം അറിയപ്പെടുന്നത് ...
എന്നാല്‍ വ്യത്യസ്തമായ വിഭവങ്ങളുടെ പൂക്കാലമായാണ് ഇന്ന് റമദാന്‍ ആഘോഷിക്കപ്പെടുന്നത് .
ഇന്ന് ഗള്‍ഫ് നാടുകളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വന്‍കിട കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മാസമാണ് റമദാന്‍.
ഈ ഒരു മാസത്തിനു വേണ്ടി അവര്‍ അധിക ഉത്പാദനം നടത്തി മാസങ്ങള്‍ക്ക് മുന്പ് തന്നെ ആവശ്യത്തിന് ( അതോ അനാവശ്യതിനോ) സ്റ്റോക്ക് കരുതി വെക്കുന്നു. എന്നിട്ടും പലപ്പോഴും ഉപഭോക്താക്കളുടെ ഡിമാന്‍ഡിനനുസരിച്ച് ഉത്പന്നങ്ങള്‍ തികയാറില്ല . ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതെന്താണ്?
മറ്റു മാസങ്ങളിലെതിനേക്കാള്‍ കൂടുതല്‍ ഭക്ഷണ സാധനങ്ങള്‍ റമദാനില്‍ ഉപയോഗിക്കപ്പെടുന്നു എന്നല്ലേ?
അതായത് പകല്‍ സമയം പട്ടിണി കിടക്കുന്നതിന്ന് 'പകരമായി രാത്രിയില്‍ നേരം വെളുക്കുവോളം ഭക്ഷണം കഴിച്ചു കൊണ്ട് റമദാന്റെ പുണ്യം കൈവരിക്കുന്നു എന്നര്‍ത്ഥം .
കേരളത്തിലും ഇന്ന് സ്ഥിതി വ്യത്യസ്തമല്ല. എണ്ണിയാല്‍ തീരാത്തത്ര വിഭവങ്ങള്‍ ഒരുക്കി നോമ്പ് തുറ സല്‍ക്കാരങ്ങളും ഇഫ്താര്‍ സംഗമങ്ങളും നടത്തുക എന്നതാണ് ഇപ്പോഴത്തെ ഒരു ലൈന്‍. . ധൂര്‍ത്തിന്റെയും പോങ്ങച്ചതിന്റെയും പൂക്കാലമായാണ് ഇന്ന് റമദാനെ പലരും കാണുന്നത്.
പണ്ടൊക്കെ റമദാന്‍ മാസത്തില്‍ രാത്രി കാലങ്ങളില്‍ മുസ്ലിം വീടുകളില്‍ ഖുര്‍ആന്‍ പാരായണവും മറ്റു ആരാധനാ കര്മ്മങ്ങളുമായി ഭക്തി നിര്‍ഭരമായ അന്തരീക്ഷമായിരുന്നെങ്കില്‍ ഇന്ന് കാക്കതൊള്ളായിരം ടി വി ചാനലുകളുടെ റംസാന്‍ സ്പെഷ്യല്‍ പരിപാടികളുടെ ബഹളമാണ് .വ്യത്യസ്ത യിനം പലഹാരങ്ങളുടെയും വിഭവങ്ങളുടെയും പാചകപരീക്ഷണ പരിപാടികളും കാണും അക്കൂട്ടത്തില്‍ .
ചുരുക്കി പറഞ്ഞാല്‍ റമദാന്‍ മാസം എന്നാല്‍ മുസ്ലികള്‍ക്ക് നന്നാവാനുള്ള മാസം ( തടി നന്നാക്കാനുള്ള മാസം ) എന്നായി തീര്‍ന്നിട്ടുണ്ട്.

No comments:
Post a Comment