ലാല്‍ ജോസിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമായ "ക്ലാസ്മേറ്റ്സി"ന്റെ ഒരു ഫണ്ണി രണ്ടാം ഭാഗത്തിനുള്ള ത്രെഡ് എന്റെ ഭാവനയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ.
ലാല്‍ ജോസ് മാപ്പ് തരട്ടെ.
മുരളിയുടെ മരണത്തിനു പിന്നില്‍ ആരും അറിയാതെയിരുന്ന നിഗൂഡതയുടെയും പര്‍ദ്ദക്കാരി റസിയയ്ക്ക് മുരളിയുമായുണ്ടായിരുന്ന പ്രണയ രഹസ്യത്തിന്റെയും ചുരുളഴിച്ചും അതോടൊപം സുകുവിന്റെയും താരാ കുറുപ്പിന്റെയും തെറ്റിദ്ധാരണകള്‍ തീര്ത്തുമാണല്ലോ ഒന്നാം ഭാഗം ലാല്‍ജോസ് നിര്‍ത്തിയത്.
മടങ്ങി വന്നു താരാകുറുപ്പിനെ കല്യാണം കഴിക്കാം എന്നു പറഞ്ഞ് സുകു ഉത്തരേന്ത്യയിലേക്ക് തിരികെ പോകുന്നു.
താര കാത്തിരുന്നു. വര്‍ഷങ്ങളോളം ...
പക്ഷേ സുകു വന്നില്ല.
എല്ലാവരും സുകുവിനായി ഒരു പാട് അന്വേഷണങ്ങള്‍ നടത്തി,
പക്ഷെ ഫലമുണ്ടായില്ല.
താര തന്റെ ഡാന്‍സ് സ്കൂളുമായി ജീവിതം തള്ളി നീക്കി.റസിയ അയ്യര്‍ സാറിനും ലക്ഷ്മി ടീച്ചര്‍ക്കുമൊപ്പം മുരളിയുടെ ഓര്‍മ്മകളില്‍ മുഴുകി തന്റെ ജീവിതവും തള്ളി നീക്കി.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അയ്യര്‍ സാറും പിന്നെ ലക്ഷ്മി ടീച്ചറും മരണമടഞ്ഞു. പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി
സതീശന് കഞ്ഞിക്കുഴി കേന്ദ്ര മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്തിയായി. അദ്ദേഹത്തിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് മാനെജ്മെന്റ് ഒരിക്കല്‍ കൂടി കേന്ത്രമന്ത്രിയുടെ പഴയ കോളേജ് ബാച്ചിന്റെ ഒരു കൂടിച്ചേരല്‍ ഒരുക്കുന്നു .
അങ്ങിനെ താരയും റസിയയും ബിബിസിയും പയസും ഉള്‍പ്പെടെ പഴയ കോളേജ്മേറ്റ്സില് ഭൂരിഭാഗം പേരും വീണ്ടും ഒത്തു ചേരുന്നു. അവിവാഹിതകളായ താരയ്ക്കും റസിയക്കുമൊപ്പം കൂട്ടായി ഒത്തു ചേര്‍ന്നവരില്‍ ചിലരൊക്കെ വിധവകളും വിഭാര്യന്മാരുമൊക്കെ ആയി തീര്‍ന്നിരിക്കുന്നു.
കഥയ്ക്ക് അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു വൃദ്ധന് സംഗമത്തിലേക്ക് കടന്നു വരുന്നു.
അത് മറ്റാരുമല്ല,
നമ്മുടെ സുകു !!!!.
ഇത്തവവണയും സുകുവിന് പറയാനുണ്ടായിരുന്നു വിധി എന്ന വില്ലന്റെ ക്രൂരതകളുടെ കഥ.
തന്റെ ബിസിനസുകള്‍ എല്ലാം സെറ്റില്‍ ചെയ്ത് വരാനായി ഉത്തരേന്ത്യയിലേക്ക് പോയ സുകു ഒരു അപകടത്തില്‍ പെട്ട് ഓര്‍മ്മ ശക്തി നഷ്ടപ്പെട്ടതായിരുന്നു.
കേന്ദ്രമന്ത്രി സതീശന് കഞ്ഞിക്കുഴിയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടക്കാന്‍ പോകുന്ന കോളേജ് മേറ്റ്സിന്റെ സംഗമത്തിന്റെ വാര്‍ത്തകള്‍ ദേശീയ ദൃശ്യ മാധ്യമങ്ങളില്‍ വരികയും അതിന്റെ ഭാഗമായി മുന്‍പ് 2006 ല്‍ നടന്ന സംഗമത്തിന്റെ ഫോട്ടോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലൂടെ കാണിക്കുകയും ചെയ്തിരുന്നു. അത് കണ്ടാണ് സുകുവിന് ഓര്‍മ്മ തിരിച്ചു കിട്ടിയത്. അങ്ങിനെ സഹപാഠികള്‍ എല്ലാവരും വീണ്ടും ആനന്ദക്കണ്ണീര് വാര്‍ത്തു.
ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോള്‍ സുകു താരയോട് ചോദിച്ചു:
" ആ പഴയ ഉണ്ടക്കണ്ണുകാരിയെയും പൊടിമീശക്കാരനെയും തോല്‍പ്പിക്കാന്‍ ഇനിയും വിധിയെ അനുവദിക്കരുത്. Will you marry me?"
താര നാണത്തോടെ മൊഴിഞ്ഞു: "Yes I will"
രാത്രി വൈകുവോളം രണ്ടു പേരും എന്തെല്ലാമോ സംസാരിച്ചിരുന്നു. അങ്ങിനെ പിറ്റേന്ന് കാണാം എന്ന ധാരണയോടെ രണ്ടു പേരും അവരവരുടെ മുറികളിലേക്ക് പോയി , സുകുവിന് പക്ഷെ ഉറക്കം വന്നില്ല, അയാള്‍ താരയെ കുറിച്ചു തന്നെ ഓര്‍ത്ത് കിടന്നു, സുകുവിന്റെ ഓര്‍മ്മകള്‍ പഴയ കോളേജ് കാലത്തെ രംഗങ്ങളിലൂടെയും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു ഒത്തു ചേര്‍ന്നപ്പോഴുള്ള സംഭവങ്ങളിലൂടെയും സഞ്ചരിച്ച് ഏറ്റവും അവസാനം തങ്ങള്‍ വീണ്ടും സംഗമിച്ച അന്നത്തെ പകലിലെ ദൃശ്യങ്ങളിലെത്തിയപ്പോള് സുകുവിന്റെ ഓര്‍മ്മകള്‍ എന്തിലോ തട്ടി തടഞ്ഞു വീണു.
ഏതോ അനിശ്ചിതത്വത്തിന്റെ കയങ്ങളില്‍ അയാളുടെ ഓര്‍മ്മകള്‍ പിടഞ്ഞു. "തന്റെ വിവാഹാഭ്യര്‍ഥനക്ക് ഇന്ന് താര എങ്ങിനെയാണ് പ്രതികരിച്ചത്?" Yes എന്നോ അതോ No എന്നോ?
അയാള്‍ക്ക് ഓര്‍ത്തെടുക്കാനായില്ല.
ചിന്തിച്ചു ചിന്തിച്ച് അയാള്‍ക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
അങ്ങിനെ അയാള്‍ മൊബൈല്‍ എടുത്ത് താരയെ വിളിച്ചു ചോദിച്ചു:
ഇന്ന് വൈക്കിട്ട് ഞാന്‍ "Will you marry me?" എന്ന് ചോദിച്ചപ്പോള്‍ നീ എന്താണ് മറുപടി പറഞ്ഞത്? Yes എന്നോ അതോ No എന്നോ?
താര ഉത്സാഹത്തോടെ മറുപടി പറഞ്ഞു : "എന്റെ പൊടിമീശക്കാരാ , എത്ര ശുദ്ധനാണ് നിങ്ങള്‍? ഞാന്‍ Yes എന്ന് തന്നെയാണ് പറഞ്ഞത്. അത് ശരിക്കും മനസ്സില്‍ തട്ടി തന്നെയാണ് ഞാന്‍ പറഞ്ഞതും."
"ഹോ സമാധാനമായി....,
എന്തോ നീ എന്താണ് പറഞ്ഞതെന്ന് ഞാന്‍ മറന്നു പോയി, സത്യത്തില്‍ അത് അറിയാതെ എനിക്ക് ഭ്രാന്തു പിടിക്കുകയായിരുന്നു"
താരയും ആശ്വാസത്തോടെ മറുപടി പറഞ്ഞു:
"എനിക്കും.....,
നീ ഇപ്പോള്‍ ഇത് വിളിച്ച് ചോദിച്ചില്ലെങ്കില്‍ ഞാനും ഭ്രാന്ത് പിടിച്ച് മരിച്ചേനെ. സത്യത്തില്‍ ഞാന്‍ Yes എന്നാണ് മറുപടി പറഞ്ഞതെന്ന് എനിക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു, പക്ഷെ ആരാണ് എന്നോട് "Will you marry me?" എന്ന് ചോദിച്ചതെന്ന കാര്യം എനിക്ക് ഓര്‍മ്മയില്ലായിരുന്നു"

വെക്ക്, നെഞ്ചിന്റെ ഒത്ത നടുക്ക് നോക്കി തന്നെ വെക്ക്...
ReplyDeleteന്നാലും ന്റെ ചെങ്ങായ്യെ... ഹോ.!
കൊള്ളാം അന്റെ ഭാവന... :)
സ്നേഹങ്ങള്‍ നാമൂസ് :D
ReplyDeleteറസാക്കാ. ഇത്രേം പ്രതീക്ഷില്ല. കലക്കിട്ടോ
ReplyDelete:) നാസർ
ReplyDeleteL J , ithu kaananda , aatmahatya cheyyum Paavam ,,,
ReplyDeleteതുടക്കത്തിൽ തന്നെ അദ്ദേഹത്തോട് മാപ്പിരന്നു കഴിഞ്ഞു നജുമൽ
ReplyDeleteഹ്ഹ്ഹ സൂപ്പര്‍ ക്ലൈമാക്സ്
ReplyDeletekalakki,,,,,
ReplyDeleteഈ തിരക്കഥ നേരെ ജോസേട്ടന് കൊണ്ടോയി കൊട്ക്കീ റസാക്കാക്കാ
ReplyDeleteആയിന്റെടെല് ദിങ്ങന്യൊക്കെ ണ്ടായാ? :O
ReplyDelete(Y) :)