Tuesday, February 23, 2016

ഒരു ബ്ലോറുടെ രാജ്യസ്നേഹ വിലാപവും അതിന്‍റെ പ്രതിദ്ധ്വനികളും

ജെ എന്‍ യു വിലെ "രാജ്യദ്രോഹ" വിവാദവും സിയാച്ചിനിലെ സൈനികരുടെ അപകട മരണവും കൂടിക്കുഴച്ച  അഭിപ്രായ പ്രകടനവുമായി മോഹന്‍ലാലിന്റെ ബ്ലോഗ് . "ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്?" എന്നാണ് ബ്ലോഗിന്‍റതലക്കെട്ട്.


സൈനികര്‍ തന്‍റെ ജീവൻ ബലി നൽകി നിലനിർത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മൾ എന്താണ് രാജ്യ സ്നേഹം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് വൃത്തികെട്ട രീതിയിൽ തല്ലുകൂടുന്നുവെന്ന് ലാൽ ബ്ലോഗില്‍ പറയുന്നു.


"മകരമാസത്തിൽ മഞ്ഞിറങ്ങിയാൽ പത്ത് മണിവരെ കമ്പിളിയിൽ സസുഖം കിടന്നുറങ്ങുന്നവരാണ് നമ്മൾ. പല്ലുതേക്കാൻ മുതൽ കുളിക്കാൻ വരെ ചൂടുവെള്ളം ഉണ്ട്. അതിനുശേഷമാണ് നാം സർവ്വകലാശാലകളിലും ഒാഫിസുകളിലും പൊതുസ്ഥലത്തും എത്തുന്നത്. എന്നിട്ടാണ് ചർച്ചകൾ നടത്തുന്നത് സമരങ്ങൾ സംഘടിപ്പിക്കുന്നത്, കല്ലെറിയുന്നത് പട്ടാളത്തെ തെറി പറയുന്നത്, അവരെ സംശയിക്കുന്നത്, രാജ്യ ദ്രോഹികളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ആളുകളായി ചിത്രീകരിക്കുന്നത്​."


ബ്ലോഗില്‍ മോഹന്‍ലാല്‍ തുടരുന്നു.....


കുട്ടികളെ അയക്കേണ്ടത് സംസ്‌ക്കാരത്തിന്‍റെ സര്‍വകലാശാലകളിലേക്കായിരിക്കണമെന്നും അപ്പോള്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്ന അതേ ശക്തിയില്‍ സല്യൂട്ട് ചെയ്യാനും പഠിക്കുമെന്നും പ്രസംഗിക്കുന്ന അതേ വീറോടെ രാജ്യത്തെയോര്‍ത്ത് കരയാനും പഠിക്കുമെന്നും ജെ എന്‍ യു വിഷയത്തെ പരാമര്‍ശിച്ച് ലാൽ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു.


നാം നമ്മുടെ മക്കള്‍ക്ക് ഇന്ത്യ എന്ന അത്ഭുതത്തെക്കുറിച്ചും അതിന്റെ സംസ്‌ക്കാരത്തെപ്പറ്റിയും പറഞ്ഞു കൊടുക്കാത്തത് എന്ത് കൊണ്ടാണന്നും ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകം എങ്കിലും വായിക്കാന്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും ചോദിക്കുന്ന മോഹന്‍ ലാല്‍ അത് ചെയ്താല്‍ മാത്രം മതി ഒരു മകനും മകളും ഇവിടെ ജീവിച്ചുകൊണ്ട് ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കില്ല എന്നും പറയുന്നു.


ഇന്ത്യ ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കുന്നതെങ്ങിനെ..ഇന്ത്യ മരിച്ചിട്ട് നമ്മള്‍ ജീവിച്ചിട്ട് എന്ത് കാര്യം. എന്ന വാക്കുകളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.


ഈ ബ്ലോഗിന്റെ രാഷ്ട്രീയം ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.


ആരെ പ്രീതിപ്പെടുത്താനാണ് ഈ ബ്ലോഗ്‌? എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ലാലിന്റെ വിമര്‍ശകര്‍ ചോദിക്കുന്നത്. വ്യാജ രാജ്യദ്രോഹ കുറ്റത്തിന് കന്യ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും രാഷ്ട്രീയ വേട്ടയാടലിനെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വിമുല ആത്മഹത്യ ചെയ്തപ്പോഴും ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഒരു സൈനികന്റെ പിതാവിനെ തല്ലിക്കൊന്നപ്പോഴും ബ്ലോഗേഴുതാതിരുന്ന ലാല്‍ ഇപ്പോള്‍ വ്യാജ പ്രചരണം വഴി രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ട വിദ്യാര്‍ഥികളെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ ബ്ലോഗേഴുതിയതിനെ കംപ്ലീറ്റ്‌ ആക്ടിംഗ് ആയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്.


മോഹന്‍ലാലിനെതിരെ രംഗത്ത് വന്നവരില്‍ സംവിധായകന്‍ വിനയന്‍ മുതല്‍ ഡിവൈഎഫ്ഐ നേതാവ് എംബി രാജേഷ് വരെയുണ്ട്.


മോഹന്‍ ലാലിന്റെ ബ്ലോഗിന്റെ ലിങ്ക്

          




സംവിധായകന്‍ വിനയന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്‌ .... Vinayan Tg ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയാള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അതു തന്നെയാണ്‍ നമ്മുടെ ഭാരതത്തിന്റെ പ്രത്യേകത. അതാണ് നമ്മുടെ ശക്തി. നമ്മള്‍ ഓരോരുത്തരുടെയും ദേശാഭിമാനത്തെ പറ്റിയും രാജ്യസ്നേഹത്തെ പറ്റിയും നമ്മള്‍ സ്വയം അഭിമാനം കൊള്ളുന്നവരാണ്. രാജ്യസ്നേഹിയല്ലാത്ത ഒരു വ്യക്തിയേയും നമ്മള്‍ സംരക്ഷിക്കേണ്ട കാര്യമില്ല. രാജ്യദ്രോഹികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുകയും വ... See more







എം ബി രാജേഷിന്റെ പോസ്റ്റിന്റെ ലിങ്ക്. M.B. Rajesh ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു. അനേകം പേരെ പോലെ എനിക്കും നടനെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണ്. ഏത് കാര്യത്തിലും അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെയും മാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നതിന് ഇത് രണ്ടും തടസ്സമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ചില കാര്യങ്ങള്‍ കുറിക്കട്ടെ. Who dies if India lives and who lives if India dies എന്ന് ഇപ്പോള്‍ മോഹന്‍ലാല്‍ ഉദ്ധരിക്കുന്ന ഈ ചോദ്യം ... Continue reading



വൈറലായ മറ്റു  ചില ഫെയ്സ് ബുക്ക് പോസ്റ്റുകളുടെ ലിങ്കുകള്‍ താഴെ.







Sujith Chandran പ്രിയപ്പെട്ട നടനവിസ്മയമേ, നിങ്ങൾ ഒരു ബസ്‌ സ്റ്റാൻറിൽ രാത്രിബസ് കാത്തുനിന്നിട്ട് ഒരു മുപ്പതു കൊല്ലമായിട്ടുണ്ടാവില്ലേ? ദാഹിച്ചപ്പോൾ അടുത്തുകണ്ട കടയിൽ കയറി ഒരുപ്പുസോഡ കുടിച്ചതിൻറെ വിദൂരമായ ഓർമ്മയെങ്കിലും നിങ്ങൾക്കുണ്ടാവുമോ? ജനറൽ കന്പാർട്ട്‌മെൻറിലെ തീവണ്ടിയാത്രക്കിടെ ഇരുണ്ടു പുലരുന്പോൾ സ്റ്റീൽ വാഷ്ബെയ്‌സിന് മുന്പിൽ ടൂത്ത്ബ്രഷുമായി ഊഴം കാക്കാൻ ഈ ജൻമം അങ്ങേയ്‌ക്കിനി ആവുമോ? പൂരപ്പറന്പിൽ താളം മുറുകുന്പോൾ തോർത്തുമുണ്ട് വീശാൻ, ഞായറാഴ്ച രാവിലെ ചന്തയിൽ പോയി നല്ല മീൻ നോക്കി വാങ്ങാൻ, ജനറൽ ... Continue reading






Vaisakhan Thampi പ്രിയ ലാലേട്ടാ, കംപ്ലീറ്റ് ആക്റ്റിങ്ങാണെന്ന് സ്വയം സമ്മതിക്കുന്ന ആളാണ് താങ്കൾ. താങ്കളുടെ ലേറ്റസ്റ്റ് ബ്ലോഗ് പോസ്റ്റ് വായിച്ചു. നല്ല എഴുത്താണ് കേട്ടോ. വളഞ്ഞിട്ട് ചീത്ത വിളിക്കാൻ മാത്രമൊന്നും ഇല്ല. അയിന് മാത്രം ഒരു തെറ്റും താങ്കൾ ചെയ്തിട്ടില്ല. എന്തായാലും പ്രധാനമന്ത്രിയെക്കാളും വല്യ ആളൊന്നുമല്ലല്ലോ ലാലേട്ടൻ! പിന്നെന്താ ലാലേട്ടന് മണ്ടത്തരം പറഞ്ഞാല്? അടുപ്പില് സാധിക്കാനാണേൽ അത് കാരണവർക്ക് മാത്രം സാധിച്ചാൽ പോരാ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതെന്തായാലും, ലാലേട്ടന്റെ പോസ്റ്റിലെ ... Continue reading





ലാലേട്ടാ , Mohanlal പ്രപഞ്ചത്തിലെ, ജീവിച്ചിരിക്കുന്ന ഏറ്റവും കഴിവുറ്റ അഭിനേതാക്കളില്‍ ഒരാളാണ് താങ്കള്‍ എന്നതില്‍ സിനിമയെ അറിയുന്ന ആര്‍ക്കും സംശയമുണ്ടാവില്ല. ഒരു ചലച്ചിത്ര വിദ്യാര്‍ഥിയായ എന്നെ സംബന്ധിച്ച് താങ്കള്‍ ആദ്യത്തെ അഞ്ചില്‍ വരുന്ന ലോകത്തെ മഹാനടന്മാരില്‍ ഒരാളാണ്. പക്ഷേ, JNU വില്‍ നടക്കുന്ന കാര്യങ്ങളില്‍ അങ്ങേക്ക് ഒന്നും അറിയില്ല എന്ന് പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. ഉശിരുള്ള, രാഷ്ട്രീയ ചിന്തകള്‍ ആര്‍ക്കും പണയം വച്ചിട്ടില്ലാത്ത ആ കുട്ടികള്‍ക്ക് ,അങ്ങയെപ്പോലെ മഹാനായ ഒരു ... Continue reading



Abbas Odamalakkundu

Abbas Odamalakkundu · പ്രിയപ്പെട്ട ലാലേട്ടാ.. അന്നും ഇന്നീ നിമിഷം വരെയും എനിക്കേറ്റവും ഇഷ്ട്ടമുള്ള അഭിനേതാവ് താങ്കളാണ്. ഒരിക്കൽ അതിനെക്കുറിച്ച്‌ ഞാൻ എഴുതുകയും ചെയ്തിരുന്നു. താങ്കൾ അഭിനയിച്ച ഏതാണ്ട് ഒരുവിധം എല്ലാ സിനിമയും കണ്ടിട്ടുമുണ്ട്. അതെല്ലാം മോഹൻലാൽ എന്ന നടനോടുള്ള ഇഷ്ട്ടമാണ്. ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളെ ഇഷ്ട്ടപെടാൻ മാത്രം നിങ്ങൾ എന്തെങ്കിലും ചെയ്തതായി അറിയുകയുമില്ല. ... Continue reading



No comments:

Post a Comment