Friday, March 4, 2016

കനയ്യ കുമാര്‍ പറഞ്ഞ 18 കാര്യങ്ങള്‍

ജാമ്യം കിട്ടി തിരിച്ച് ജെ എന്‍ യു ക്യാംപസിലെത്തിയ കനയ്യ തന്റെ പ്രസംഗത്തില്‍ പറഞ്ഞ 18 കാര്യങ്ങള്‍ 


1, ഇന്ത്യയിൽ നിന്നുള്ള  സ്വാതന്ത്ര്യമ ല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത് . ഇന്ത്യയിൽ  ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് .

2, ഭരണഘടനവിഭാവനം ചെയ്യുന്ന  സോഷ്യലിസം, മതേതരത്വം, സമത്വം ഇതിനൊക്കെ   വേണ്ടിയാണ് ഞങ്ങള്‍ നില കൊള്ളുന്നത് .

3, പ്രധാന മന്ത്രിയുടെയും എന്‍റെയും  അഭിപ്രായങ്ങളില്‍  വൻ വ്യത്യാസങ്ങൾ ഉണ്ട്, എങ്കിലും അദ്ദേഹത്തിന്‍റെ  "സത്യമേവ ജയതേ" എന്ന്  ട്വീറ്റിനോട്  ഞാന്‍ പൂര്‍ണ്ണമായും യോചിക്കുന്നു. ഞാനും പറയുന്നു "സത്യമേവ  ജയതേ". അത് പ്രധാനമന്ത്രിയില്‍  ഉള്ള വിശ്വാസം കൊണ്ടല്ല, മറിച്ച്   ഭരണഘടനയില്‍ പൂര്‍ണ്ണ  വിശ്വാസമുള്ളത് കൊണ്ടാണ്.

4, തന്‍റെ മൻ കി ബാത് ( മനസ്സിലെ കാര്യം )എല്ലാവരോടും  പറയുന്ന പ്രധാനമന്ത്രി  മറ്റുള്ളവരുടെ  മൻ കി ബാത് കേൾക്കാറേ ഇല്ല.

5, എനിക്ക് ആരോടും വെറുപ്പില്ല പ്രത്യേകിച്ച് എബിവിപി ക്കാരോട്.
ഞങ്ങള്‍  ശരിക്കും  ജനാധിപത്യത്തിലും  ഭരണഘടനയിലും  വിശ്വസിക്കുന്നവരാണ്. അത് കൊണ്ട് തന്നെ 
 എബിവിപി ക്കാരെ  ശത്രുക്കളായല്ല  പ്രതിപക്ഷമായാണ് ഞങ്ങള്‍ കാണുന്നത്. 

6, തങ്ങള്‍ക്കെതിരെ  നിൽക്കുന്ന ആരെയും അവര്‍  രാജ്യദ്രോഹിയാക്കും !!!
എന്തൊരു സ്വയം പ്രഖ്യാപിത ദേശീയത!!!!?

7, രാജ്യത്തെ അറുപത്തി  ഒമ്പതു ശതമാനം നിങ്ങളുടെ ആശയങ്ങളിൽ വിശ്വസിക്കുന്നില്ല. നിങ്ങൾക്ക് വോട്ട് ചെയ്ത പോലും 31 ശതമാനം നിങ്ങളുടെ  നുണകൾ വിശ്വസിച്ച് വോട്ട്  ചെയ്തവരാണ്. 

8, നമ്മൾ ഇന്ത്യക്കാർ വളരെ വേഗം കാര്യങ്ങൾ മറക്കുന്നവരാണ് , എന്നാൽ ഇത്തവണത്തെത്  വളരെ വലിയ തമാശ യാണ്  . ഇത് അത്ര പെട്ടെന്ന്   വിസ്മരിക്കപ്പെടുകയില്ല.ഇത് വിസ്മൃതിയില്‍ ആഴ്ത്താനുള്ള കാരണങ്ങള്‍ നിങ്ങള്‍ ഉണ്ടാക്കുമ്പോഴെല്ലാം  ജെ എന്‍ യു ഇത് എപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കും.

9, എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം  ഒരു രാഷ്ട്രീയ ഉപകരണമായി  ഉപയോഗിച്ചു,  പ്രധാന മന്ത്രി  പാർലമെന്റിൽ സ്റ്റാലിനെ കുറിച്ചും ക്രൂഷ്ചേവിനെ കുറിച്ചും  കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോള്‍ ടിവിക്കുള്ളിലേക്ക് കയറിച്ചെന്ന്  അദ്ദേഹത്തോട് പറയാന്‍ തോന്നി , മോഡി ജീ ദയവായി അല്‍പ്പം  ഹിറ്റ്ലറെ കുറിച്ച് സംസാരിക്കൂ , അല്ലെങ്കില്‍ ഹിറ്റ്‌ലറെ വിട്ടേക്കൂ  താങ്കള്‍ ധരിക്കുന്ന ഈ കറുത്ത തൊപ്പിയുടെ ഉടമ  മുസോളിനിയെ കുറിച്ച് സംസാരിക്കൂ, താങ്കളുടെ നേതാവ്  (ആർ.എസ്.എസ് സ്ഥാപകൻ എം എസ്) ഗോൾവർക്കർ സാഹബ് നേരില്‍  പോയി കണ്ട  മുസോളിനിയെ കുറിച്ച്!!!

10, അവര്‍  'അതിർത്തിയിൽ ജവാന്മാർ മരിക്കുന്നു' എന്ന കാര്യം  ഉയര്‍ത്തിക്കൊണ്ട് വരുന്നു  . ഞാന് നിങ്ങളോട്  ചോദിക്കുവാന് ആഗ്രഹിക്കുന്നു. നിങ്ങളുടെ സഹോദരൻ ഉണ്ടോ അക്കൂട്ടത്തില്‍ ? നമുക്ക് ഭക്ഷിക്കാനുള്ളത് കൃഷി ചെയ്യുന്ന  കോടിക്കണ ക്കിന്   കർഷകരാണ്  രാജ്യത്ത് മരിച്ചു വീഴുന്നത്, അവരെ   കുറിച്ച്   നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്  . വയലുകളില്‍  പണിയെടുക്കുന്ന കര്‍ഷകരുടെ കൂട്ടത്തില്‍ എന്റെ പിതാവും സഹോദരനും ഉണ്ട്.  കോൺസ്റ്റബിൾ, കർഷകൻ, സൈനികൻ, എന്നിങ്ങനെ  വിഭാഗീയത സൃഷ്ടിച്ചു കൊണ്ട് എന്നെപ്പോലെയുള്ള  പാവപ്പെട്ടവരെ വേർതിരിക്കാന്‍  ശ്രമിക്കരുത്. സൈനികരുടെ സേവനത്തെ മുന്‍നിര്‍ത്തി ഞാന്‍  അവരെ ഞാന്‍  സല്യൂട്ട് ചെയ്യുന്നു.  എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ നിർബന്ധിതരാകുന്ന കർഷകരുടെ കുടുംബങ്ങളെ  കുറിച്ച്  നിങ്ങൾ എപ്പോഴെങ്കിലും  ചിന്തിച്ചിട്ടുണ്ടോ ?


11, ഞാൻ  എന്റെ അമ്മയോട്  പറഞ്ഞു,  അമ്മ പ്രധാനമന്ത്രിയെ പരിഹസിച്ചത് ഗംഭീരമായി എന്ന്,. എന്നാൽ  അമ്മ പറഞ്ഞത് അവര്‍ പരിഹസിച്ചതല്ല  അവരുടെ  വേദന പ്രകടിപ്പിച്ചതായിരുന്നു എന്നാണ് . മറ്റുള്ളവരുടെ  വേദന  മനസ്സിലാക്കാന്‍ കഴിയുന്നവര്‍ കരയും  അല്ലാത്തവര്‍ക്ക് ചിരിക്കാനെ കഴിയൂ .

12, ജയിലിൽ നിന്നും ഞാൻ  ഒരു കാര്യം മനസ്സിലാക്കി. നാം ജെഎൻയു വിദ്യാര്‍ഥികള്‍  പരിഷ്കൃത ഭാഷയില്‍  സംസാരിക്കുന്നവരാണ് ,പക്ഷെ  നാം സംസാരത്തില്‍  കനത്ത  സാങ്കേതികത്  ഉപയോഗിക്കുന്നു.
അതൊന്നും സാധാരണക്കാരില്‍ എത്തുന്നില്ല. സാധാരണ ജനങ്ങളുമായി നാം ആശയവിനിമയം സ്ഥാപിക്കേണ്ടതുണ്ട്.

13, ഇപ്പോള്‍ നടന്നതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമായിരുന്നു, നാം യു.ജി.സി കൈവശപ്പെടുത്താനുള്ള  പദ്ധതി കൊണ്ടുവന്നപ്പോള്‍  രോഹിത് വെമുല  മരിച്ചു. നാം രോഹിതിന് നീതിക്ക് വേണ്ടിയുള്ള  സമാരമാരംഭിച്ചപ്പോള്  നമ്മുടെ മേല്‍  രാജ്യദ്രോഹക്കുറ്റം ചുമത്തി .   

14, ഞാൻ ഇതുവരെ ഒരു കാര്യം ആരോടും പറഞ്ഞിട്ടില്ല , 3000 രൂപ മാസവരുമാനത്തില്‍ ജീവിക്കുന്നവരാണ് എന്റെ കുടുംബം. ജെഎൻയു വിലല്ലാതെ എന്നെപോലൊരാള്‍ക്ക്   ഒരു പിഎച്ച്ഡി ചെയ്യാൻ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?.

15, നിങ്ങൾ ജനവിരുദ്ധ സർക്കാറിനെതിരെ സംസാരിച്ചാല്‍  അവരുടെ സൈബർ സെൽ നിങ്ങള്‍ക്കെതിരെ വ്യാജ  വീഡിയോകൾ ഉണ്ടാക്കും.  നിങ്ങളുടെ ചവറ്റു കോട്ടയിലെ ഗര്‍ഭ നിരോധ  ഉറകൾ എണ്ണാന്‍ ആളെ വിടും.

16, ജെഎൻയുവില്‍  അഡ്മിഷൻ നേടാൻ എളുപ്പമല്ല , ഞാന്‍  പറയാന്‍ ആഗ്രഹിക്കുകയാണ്  അതു പോലെതന്നെ  ജെഎൻയുവില്‍  ഉള്ളവരെ നിശബ്ദരാക്കലും ഒട്ടും   എളുപ്പമല്ല. 

17, ഒരു  രോഹിതിനെ  നിങ്ങൾ നിശബ്ദനാക്കാന്‍  ശ്രമിച്ചു, ഇപ്പോള്‍ നോക്കൂ  ഇന്ന് അത് എത്ര വലിയ ആ വിപ്ലവമായി  മാറിയിരിക്കുന്നു !!!

18, ഒരിക്കൽക്കൂടി സ്വാതന്ത്ര്ത്തിന്  വേണ്ടിയുള്ള  മുദ്രാവാക്യങ്ങൾ ഉയർത്തട്ടെ; - ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല,   ഇന്ത്യയെ കൊള്ളയടിക്കുന്നവരില്‍ നിന്നുള്ള സ്വാതന്ത്ര്യം !!!
പട്ടിണി, ദാരിദ്ര്യം, ജാതിവ്യവസ്ഥ ഇവയില്‍ നിന്നൊക്കെയുള്ള  സ്വാതന്ത്ര്യം!!!.

No comments:

Post a Comment