Wednesday, December 7, 2016

രണ്ടു ദിവസം മൃതദേഹത്തിനരികെ



എം.ജി.ആർ മരിച്ചു..


വാർത്തയറിഞ്ഞ് ജയലളിത എം.ജി.ആറിന്‍റെ വസതിയായ രാമാവരത്തേക്ക് കുതിച്ചു. എന്നാൽ ആ വീട്ടിലേക്ക് കയറാൻ അവർക്ക് അനുവാദം ലഭിച്ചില്ല. കുറേ നേരത്തേ പരിശ്രമങ്ങൾക്കൊടുവിൽ വീട്ടിലേക്ക് പ്രവേശിച്ചെങ്കിലും മൃതദേഹം എവിടെയാണെന്ന് പറയാൻ വീട്ടിലുള്ളവർ വിസമ്മതിച്ചു. ഏറെ നേരം കഴിഞ്ഞാണ് എം.ജി.ആറിന്‍റെ മൃതദേഹം പുറകിലെ വാതിലിലൂടെ രാജാജി ഹാളിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞുവെന്ന് മനസ്സിലാക്കുന്നത്.

                


വൈകാതെ തന്‍റെ കാറിൽ ജയലളിത രാജാജി ഹാളിലെത്തി. എല്ലാ എതിർപ്പുകളേയും അവഗണിച്ചുകൊണ്ട് എം.ജി.ആറിന്‍റെ തലക്കൽ തന്നെ അവർ നിന്നു. ഒരു തുള്ളി കണ്ണുനീരു പോലും പൊഴിക്കാതെ. ഒരു നേർത്ത തേങ്ങലടി പോലും ഉയർത്താതെ രണ്ടു ദിവസം അവർ അവിടെത്തന്നെ നിന്നു. അക്ഷരാർഥത്തിൽ രണ്ടു ദിവസം- ആദ്യത്തെ ദിവസം 13 മണിക്കൂറുകളും രണ്ടാം ദിനം എട്ട് മണിക്കൂറുകളും ഒറ്റ നിൽപ്പിൽ തന്നെ നിൽക്കുകയായിരുന്നു അവർ. അവശതക്കോ അസ്വാസ്ഥ്യത്തിനോ പോലും തന്‍റെ ശരീരത്തെ വിട്ടുകൊടുക്കാതെ തന്‍റെ എതിരാളികൾക്കു മുന്നിൽ ഇച്ഛാശക്തി കൊണ്ടുമാത്രം അവർ പിടിച്ചു നിന്നത് 21 മണിക്കൂറുകളായിരുന്നു.


എല്ലാം സഹിക്കുമ്പോഴും ഇനിയെന്ത് എന്ന ഒരൊറ്റ ചോദ്യത്തിന് മാത്രം ഉത്തരം ലഭിച്ചതുമില്ല. 38 വയസ്സായ ഒരു സ്ത്രീ ഒറ്റക്ക്, ഇനി എന്തുചെയ്യണം? വലിയ വാഗ്ദാനങ്ങൾ നൽകി തന്നെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചുയർത്തിയ ആളാണ് ഇവിടെ ജീവനറ്റ് കിടക്കുന്നത്. അമ്മുവിന് ഒരു ബുദ്ധിമുട്ടും വരാതെ കാത്തോളാമെന്ന് അമ്മക്ക് ഉറപ്പു നൽകിയയാൾ..എ.ജി.ആറിന്‍റെ ഭാര്യ ജാനകിയോടൊപ്പം നിന്ന സ്ത്രീകളും പാർട്ടി പ്രവർത്തകരും അവരെ മാനസികമായും ശാരീരികമായും തളർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. പലരും തള്ളിമാറ്റാനും ശ്രമിച്ചു. ചിലർ കാലിലെ നഖം കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു. എല്ലാ അപമാനങ്ങളും സഹിച്ച് അവർ അവിടെത്തന്നെ നിന്നു.

പക്ഷെ ആ കടുത്ത ദു:ഖത്തിനിടയിലും അവർ പരിസരം മറന്നില്ല. തന്നെ അടുത്ത നേതാവായ കണ്ട പ്രവർത്തകർ പോലും ശത്രുതയോടെയാണ് ഇപ്പോൾ നോക്കുന്നതെന്ന് ജയക്കറിയാമായിരുന്നു. ഇവിടെ.. എം.ജി.ആറിന്‍റെ സമീപത്ത് നിൽക്കാൻ പോലും തനിക്ക് പോരാടേണ്ടി വന്നിരിക്കുന്നു. പക്ഷെ എവിടയെും പരാജയപ്പെട്ട് പിൻവാങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല ജയലളിത.


അന്ത്യയാത്രയുടെ സമയമായി. തനിക്കേറ്റവും പ്രിയപ്പെട്ടയാളുടെ മൃതദേഹവുമായ പുറപ്പെട്ട വാനിലേക്ക് കയറാനൊരുങ്ങിയ ജയലളിതയെ സഹായിക്കാനായി ഒരു പൊലീസുകാരൻ കൈ നീട്ടി. പെട്ടെന്നാണ് എം.എൽ.എ ഡോ. കെ.പി രാമലിംഗം ക്രുദ്ധനായി ജയക്കുനേരെ പാഞ്ഞുവന്നത്. അതേസമയത്ത് തന്നെ ജാനകിയുടെ മരുമകൻ ദീപൻ വണ്ടിയിൽ നിന്ന് അവരെ തള്ളി താഴെയിട്ടു. ദീപനും രാമലിംഗവും 'ലൈംഗിംക തൊഴിലാളി' എന്ന് വിളിച്ചാണ് അവരെ അപമാനിച്ചത്. അപ്പോൾ ജയലളിതക്കുണ്ടായ വേദന, അപമാനം ഇതൊന്നും വാക്കുകൾകൊണ്ട് വിവരിക്കാൻ സാധ്യമല്ല. പിന്നീട് അവർ അവിടെ നിന്നില്ല. അപമാനിതയായി അതിലുപരി താങ്ങാനാവാത്ത ഹൃദയഭാരത്തോടെ അവർ തന്‍റെ കോണ്ടസയിൽ വീട്ടിലേക്ക് തിരിച്ചു.

                   

(വാസന്തി എഴുതിയ 'വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലെ റാണിയിലേക്കുള്ള യാത്ര' എന്ന പുസ്തകത്തിൽ നിന്ന്)

Saturday, June 11, 2016

മന്ത്രി ഇ പി ജയരാജന് അഞ് ജു ബോബി ജോര്‍ജ്ജിന്‍റെ തുറന്ന കത്ത്



കായിക മന്ത്രി ഇ.പി ജയരാജന് പ്രസിഡന്‍റ് അഞ്ജു ബേബി ജോർജിന്‍റെ തുറന്ന കത്ത്. തന്‍റെ സഹോദരന്‍റേത് ഉള്‍പ്പെടെ കായിക രംഗത്തെ എല്ലാ നിയമനങ്ങളെക്കുറിച്ച് സംശുദ്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് കത്തിൽ അഞ്ജു ആവശ്യപ്പെടുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെയോ അതിന് മുമ്പത്തെയോ നിയമനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ചെലവുകളും സമഗ്രമായ അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണം. അന്വേഷണത്തിന്‍റെ ചുമതല വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിന് നൽകണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പുറമേ വിമാനയാത്രാ ഇനത്തിൽ താൻ കൈപ്പറ്റിയ 40,000 രൂപ തിരിച്ചടക്കുന്നതായും അഞ്ജു തുറന്ന കത്തിൽ വ്യക്തമാക്കുന്നു.

കത്തിന്‍റെ പൂർണരൂപം:

ബഹുമാനപ്പെട്ട സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ സാറിന്,

ആശ്വാസം, പ്രതീക്ഷ, ആശങ്ക തുടങ്ങിയ സമ്മിശ്ര വികാരങ്ങളുടെ തിരത്തള്ളലിലാണ് അങ്ങേയ്ക്കു ഞാന്‍ ഈ കുറിപ്പെഴുതുന്നത്. അഞ്ജുവിനെ നേരിട്ടു കുറ്റപ്പെടുത്തിയിട്ടില്ല എന്ന വാക്ക് ആശ്വാസം തരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ചില സ്ഥാനങ്ങള്‍ നോട്ടമിട്ടവരുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ചാണോ നീക്കങ്ങള്‍ എന്ന സംശയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ആറു മാസം മാത്രം ഭരണത്തിലിരുന്ന ഞങ്ങളുടെ ഭരണ സമിതിയെ അഴിമതിക്കാരെന്നു മുദ്രകുത്തി കുരിശില്‍ തറക്കുകയും ദീര്‍ഘകാലം തലപ്പത്തിരുന്നവര്‍ അതുകണ്ടു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്ന അപേക്ഷയുണ്ട്.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിയുണ്ടെന്ന ആരോപണം സാര്‍ എന്നോടു പറഞ്ഞിരുന്നു. എന്‍റെ കാലത്താണ് അഴിമതി നടന്നതെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അതുകൊണ്ടാവാം അങ്ങ് അത്ര രൂക്ഷമായി എന്നോടു പ്രതികരിച്ചത്. ശരിയാണു സാര്‍, അഴിമതി അന്വേഷിക്കണമെന്നു തന്നെയാണ് എന്‍റെയും അഭിപ്രായം. അതു കഴിഞ്ഞ ആറുമാസത്തേക്കു മാത്രമായി പരിമിതപ്പെടുത്തരുത്. കഴിഞ്ഞ പത്തു വര്‍ഷത്തെയോ അതിനു പിന്നിലെ വരെയോ നിയമനങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ചെലവുകളും സമഗ്രമായ അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണം. അതിനു തക്കതായ ശിക്ഷയും ഉറപ്പുവരുത്തണം. സര്‍ക്കാരും കായിക ഭരണരംഗത്തുള്ളവരും കായികതാരങ്ങളുമെല്ലാം യോജിച്ച പ്രവര്‍ത്തനമാണ് അഴിമതിക്കെതിരെ രൂപപ്പെടേണ്ടത്. സാര്‍ തുടക്കമിടുന്ന ഏതു പോരാട്ടത്തിനും എന്‍റെ പിന്തുണ ഉറപ്പു തരുന്നു.

സാര്‍ പറഞ്ഞതു ശരിയാണ്. കൗണ്‍സിലുമായി ബന്ധപ്പെട്ട പല മേഖലകളിലും ചില അനഭലഷണീയ രീതികള്‍ നിലനില്‍ക്കുന്നുണ്ട്. ഒളിംപിക്‌സ് ഉള്‍പ്പടെ ലോകവേദികളില്‍ അഭിമാനത്തിന്‍റെ കൊടിക്കൂറ പാറിക്കാന്‍ പറ്റിയ താരങ്ങളെ ഒരുക്കേണ്ടവര്‍ അഴിമതിയുടെ ആഴങ്ങളില്‍ നീന്തിത്തുടിച്ചതിനു നിത്യസ്മാരകം പോലെ ഒട്ടേറെ പ്രേതാലയങ്ങള്‍ നാട്ടിലെങ്ങുമുണ്ടു സാര്‍. ആറു വര്‍ഷം മാത്രം പഴക്കമുള്ള മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് സെന്‍റര്‍ കെട്ടിടം സാറും ഒന്നു നേരില്‍ കാണണം. അതു കെട്ടിപ്പൊക്കിയത് ഇഷ്ടികകൊണ്ടാണോ, അഴിമതിയുടെ ചൂളയില്‍ ചുട്ടെടുത്ത അധമമനസു കൊണ്ടാണോയെന്നു സംശയിച്ചു പോകും. ചോര്‍ന്നൊലിക്കുന്ന കെട്ടിടവും കനാല്‍ ബണ്ട് പോലെ കോണ്‍ക്രീറ്റ് ചെയ്ത ട്രാക്കും. ഇത് ആരുടെ ഉള്ളില്‍ ഉടലെടുത്ത ആശയമാണെങ്കിലും അഴിമതിയുടെ ആമാശയം അവര്‍ നിറച്ചിട്ടുണ്ടാവും; ഉറപ്പ്.

സ്‌പോര്‍ട്‌സ് വികസനത്തിന് ഒരു ലോട്ടറിയുടെ കാര്യം സാറിന് ഓര്‍മയുണ്ടോ. 24 കോടി പിരിച്ചു. 22 കോടി ചെലവായി എഴുതിത്തള്ളി. ബാക്കി രണ്ടു കോടി രൂപ ഇതുവരെ കൗണ്‍സില്‍ അക്കൗണ്ടിലെത്തിയിട്ടില്ല. ഇതിനെക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ സാര്‍. എന്‍റെ കൂടി പടംവച്ചടിച്ച ലോട്ടറിയില്‍ നിന്നാണ് ചിലര്‍ക്ക് അഴിമതിയുടെ ബമ്പറടിച്ചത്. വമ്പന്‍ പദ്ധതിയായി കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക് ടര്‍ഫ്. കേരളത്തില്‍ പലേടത്തുമുണ്ട്. ഓരോന്നിന്‍റെയും ചെലവ് 25 ലക്ഷം രൂപ. കെട്ടിടങ്ങളുടെ മേല്‍ക്കൂരക്കെന്ന പോലെ കോണ്‍ക്രീറ്റിനു മുകളില്‍ ചുവന്ന ചായം തേച്ചു വച്ചിരിക്കുന്നു ! നിലവാരമുള്ള വിദേശ പരിശീലന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ള എന്നെ ഏറെ വേദനിപ്പിച്ചു സാര്‍ ആ കാഴ്ചകള്‍.

എന്‍റെ ഓഫിസില്‍ നിന്ന് ഇ മെയില്‍ ചോര്‍ത്തിയിരുന്നു. കൗണ്‍സിലിന്‍റെ തീരുമാനങ്ങള്‍ അറിഞ്ഞ് അഴിമതിക്കു കളമൊരുക്കാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിച്ചിരുവെന്നു ഞാന്‍ സംശയിക്കുന്നു. ചോര്‍ച്ച കണ്ടെത്തിയ ഉടനെ സൈബര്‍ സെല്ലിനു പരാതി നല്‍കി. അതിന്‍റെ നടപടികളും മുന്നോട്ടു കൊണ്ടുപോകണം സാര്‍. വിദേശ പരിശീലനത്തിനെന്ന പേരില്‍ പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്‍റെ നിബന്ധനകളില്‍ പറയുന്നതു പ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്ടോ, കേരള സ്‌പോര്‍ട്‌സിന് സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അഴിമതിയുടെ കള്ളിയില്‍ തന്നെ ഉള്‍പ്പെടുത്തണം.

ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ കല്യാണ മണ്ഡപങ്ങളായി രൂപപ്പെടുത്തിയത്, പിരപ്പന്‍കോ സ്വിമ്മിങ് പൂള്‍ നിര്‍മാണം, മഹാരാജാസ് കോളജിലെ ട്രാക്കവുമായി ബന്ധപ്പെട്ട് 25 ലക്ഷം നഷ്ടമായത് തുടങ്ങി ഞാന്‍ മനസിലാക്കിയ ഒട്ടേറെ അഴിമതികളുണ്ട്. കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ വരെ അഴിമതി നിലനില്‍ക്കുണ്ടെന്നു അറിയുമ്പോള്‍ കായിക കേരളം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടതാണ്.

ഇതെല്ലാം നേരില്‍ കണ്ടു മനസുമടുത്താണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എത്തിക്‌സ് കമ്മിഷന്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. അതിന്‍റെ പരിധിയില്‍ അഴിമതി, താരങ്ങളോടുള്ള പീഢനം, സ്വഭാവദൂഷ്യം, കായികരംഗവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. അന്നു സാറിനെ കാണാന്‍ വരുമ്പോള്‍ ഇതിന്‍റെ ഡ്രാഫ്റ്റും! ഞങ്ങളുടെ പക്കലുണ്ടായിരുന്നു. പക്ഷേ, അങ്ങയുടെ രോഷപ്രകടനത്തിനിടെ ഇത്തരം കാര്യങ്ങള്‍ പ്രസക്തമല്ലാതെ പോയി.

കൗണ്‍സിലിലെ ചില അനാവശ്യ രീതികള്‍ക്കു മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ക്കു ഞാന്‍ തുടക്കം കുറിച്ചിരുന്നു. കൗണ്‍സിലിലെ എല്ലാവരെയും കൂട്ടി ചില ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തു. കായിക താരങ്ങള്‍, പരിശീലകര്‍, ഭാരവാഹികള്‍, ജനപ്രതിധികള്‍ എന്നിവരുമായി സിറ്റിങ് നടത്തി. ബാക്കി ജില്ലകളിലും കൂടി സിറ്റിങ് പൂര്‍ത്തിയാക്കി കൗണ്‍സില്‍ ഭരണത്തിലെ സമഗ്രമായ ഉടച്ചുവാര്‍ക്കലിനുള്ള ശ്രമത്തിലയിരുന്നു ഞങ്ങള്‍. ഈ സന്ദര്‍ശനങ്ങള്‍ക്കിടെയാണ് ഞാന്‍ മുന്‍പു സൂചിപ്പിച്ച ഒട്ടേറെ അഴിമതികള്‍ നേരിട്ടു മനസിലാക്കിയത്.

ഇത് ഒളിമ്പിക്‌സ് വര്‍ഷമാണല്ലോ. നമ്മുടെ കൗണ്‍സില്‍ അംഗമായ ശ്രീജേഷാണ് ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ നെടുന്തൂണ്‍. കൗണ്‍സിലിനിത് അഭിമാന നിമിഷമാണ്. എന്നാല്‍ ഒളിംപിക് ഹോക്കി മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡറിക്‌സിന്‍റെ വീടുനിര്‍മാണത്തിനു കൗണ്‍സില്‍ പണം അനുവദിച്ചെങ്കിലും ചില പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. അതില്‍ അങ്ങയുടെ ശ്രദ്ധ അടിയന്തിരമായി പതിയണം എന്നഭ്യര്‍ഥിക്കുന്നു. ഒളിംപിക്‌സിന്‍റെ കാര്യം പറഞ്ഞതുകൊണ്ട് ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. കൗണ്‍സിലില്‍ നിന്ന് സര്‍ക്കാര്‍ ചെലവില്‍ ഒളിംപിക്‌സ് കാണാനുളള ശ്രമങ്ങള്‍ ഇത്തവണയും ഉണ്ടാവും. സ്വന്തം മികവുകൊണ്ട് ഒളിംപിക്‌സുകളില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഞാന്‍ ഈ നീക്കങ്ങളെ ഒരു കാരണവശാലും പിന്തുണയ്ക്കില്ല. മുന്‍ പ്രസിഡന്റിന്റെ കാലത്തെ യാത്രയ്ക്കു തന്നെ ഏഴു ലക്ഷത്തിലധികം രൂപ ചെലവായി. അധികം കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാന്‍ ഏറെ ശ്രമം നടത്തേണ്ടി വന്നു. പലിശ സഹിതം തിരിച്ചടപ്പിച്ചുവെന്നതു വേറെ കാര്യം. യാത്രക്കായി ലക്ഷങ്ങള്‍ കൗണ്‍സിലിന്‍റെ അക്കൗണ്ടില്‍ നിന്നു ചെലവിടുന്നതല്ലാതെ, അവിടെ കണ്ട എന്തെങ്കിലും നല്ല കാര്യം കേരള കായിക രംഗത്തു പകര്‍ത്താന്‍ ശ്രമിച്ചതായി എനിക്കു തോന്നിയിട്ടില്ല.

ബംഗളൂരുവില്‍ താമസിക്കുന്ന ഞാന്‍ സ്‌പോര്‍ട്‌സ് ഭരണത്തില്‍ എന്തു ചെയ്തുവെന്ന സംശയം ചിലര്‍ അങ്ങയുടെ മുന്നില്‍ ഉന്നയിച്ചു കാണുമല്ലോ. മികച്ച താരങ്ങള്‍ക്കു മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എയര്‍ ടിക്കറ്റ്, തീവണ്ടിയില്‍ എസി ടിക്കറ്റ്, അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്, എലീറ്റ് പരിശീലന പദ്ധതി, ക്വാളിറ്റി ട്രെയ്‌നിങ് കിറ്റ്, ഹോസ്റ്റലുകളുടെ നവീകരണം, പരിശീലകരുടെ റിഫ്രഷര്‍ കോഴ്‌സുകള്‍, സ്‌പോര്‍ട്‌സ് ഡേ തുടങ്ങിയവയെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിലെ ചില പദ്ധതികള്‍ മാത്രം. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു കൊണ്ട് ഭരണതലത്തില്‍ ചില താമസങ്ങള്‍ പിന്നീടുണ്ടായതു ഞങ്ങളുടെ പരിഷ്‌കരണ വേഗത്തെയും കുറച്ചു.

കായിക രംഗത്തെ എല്ലാ നിയമനങ്ങളെക്കുറിച്ചും (എന്‍റെ സഹോദരന്‍റേത് ഉള്‍പ്പടെ) സംശുദ്ധവും സുതാര്യവുമായ അന്വേഷണം വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസ് സാറിന്‍റേതു പോലുള്ള സംശുദ്ധ വ്യക്തിത്വങ്ങളുടെ കീഴില്‍ നടക്കണം എന്നാവശ്യപ്പെടുന്നതിനൊപ്പം എല്ലാ നിയമനങ്ങളും പി.എസ്‌.സിക്കു വിടണമെന്ന നിര്‍ദേശവും ഞാന്‍ മുന്നോട്ടുവെക്കുന്നു. അങ്ങേക്കൊപ്പം അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഞാന്‍ ഒപ്പമുണ്ട്.

വിമാനം കയറിപ്പറക്കുന്ന ഒരു ആക്ഷേപത്തെക്കുറിച്ചു കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. മുന്‍ഗണനാ ക്രമത്തിലുള്ള കായിക ഇനങ്ങളിലെ താരങ്ങള്‍ക്കു ദേശീയ മല്‍സരങ്ങള്‍ക്കു വിമാനടിക്കറ്റ് അനുവദിച്ചതു ഞാനും കൂടി ഉള്‍പ്പെട്ട സമിതിയാണ്. കായിക രംഗത്തു വളര്‍ന്നു വരുന്ന താരങ്ങള്‍ക്കു പോലും ആത്മവിശ്വാസത്തോടെ മല്‍സരങ്ങളെ സമീപിക്കാനുള്ള പിന്തുണ ഒരുക്കിയ ഒരു ഒളിമ്പ്യനാണ് ആറു മാസത്തിനിടെ 40,000 രൂപ കൈപ്പറ്റിയതിന്‍റെ പേരില്‍ നാണം കെടുത്തുന്ന ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നത്. വ്യക്തമായ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആ തുക സ്വീകരിച്ചത് എന്നതു പോലും ബന്ധപ്പെട്ടവര്‍ കണക്കിലെടുത്തില്ല.

സമാന പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടവര്‍ ആറുമാസത്തിനുള്ളില്‍ യാത്രാപ്പടിയായി എത്ര തുക കൈപ്പറ്റിയിട്ടുണ്ടാവും എന്നു കൂടി അങ്ങ് അന്വേഷിക്കണം. എന്തായാലും 40,000 രൂപയുടെ പേരില്‍ കളങ്കപ്പെടുത്താനുളളതല്ല തപസ്യപോലെ കണ്ടു കായികരംഗത്തു ഞാന്‍ സൃഷ്ടിച്ചെടുത്ത നേട്ടങ്ങളും പ്രതിച്ഛായയും. വിക്ടറി സ്റ്റാന്‍ഡില്‍ വികാരത്തള്ളളില്‍ നില്‍ക്കുമ്പോള്‍, നൂറു കോടിയിലേറെപ്പേര്‍ക്കു വേണ്ടി ഈ നേട്ടം കൊയ്യാന്‍ ദൈവം അവസരം തന്നല്ലോയെന്നാണു കരുതിയിട്ടുള്ളത്. മൂവര്‍ണക്കൊടിയിലേക്കു കണ്ണുപായിച്ച്, കണ്ണീരു നിറച്ചു നിന്നിട്ടുള്ള ഒരാള്‍ക്കു കായികരംഗത്തെ വിറ്റു തിന്നാനാവില്ല സാര്‍. ദൈവത്തെയും കായിക രംഗത്തെയും മറന്ന് ഒരു പ്രവര്‍ത്തി ഈ ജീവിതത്തിലുണ്ടാവില്ല. ആ 40,000 രൂപ ഞാന്‍ തിരിച്ചടക്കുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം ശമ്പളമില്ലാത്ത ജോലിയാണെന്ന് കൂടി അങ്ങ് മനസിലാക്കണം.


സ്‌നേഹപൂര്‍വം,
പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്.

Tuesday, June 7, 2016

റമദാന്‍, പുണ്യങ്ങളുടെ പൂക്കാലം - വിഭവങ്ങളുടെയും

റമദാന്‍ ...
മുസ്ലിംകളുടെ വ്രതാനുഷ്ടാനത്തിന്റെ മാസം ...
പുണ്യങ്ങളുടെ പൂക്കാലം എന്നാണ് ഈ മാസം അറിയപ്പെടുന്നത് ...
എന്നാല്‍ വ്യത്യസ്തമായ വിഭവങ്ങളുടെ പൂക്കാലമായാണ് ഇന്ന് റമദാന്‍ ആഘോഷിക്കപ്പെടുന്നത് .
ഇന്ന് ഗള്‍ഫ് നാടുകളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വന്‍കിട കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മാസമാണ് റമദാന്‍. 


ഈ ഒരു മാസത്തിനു വേണ്ടി അവര്‍ അധിക ഉത്പാദനം നടത്തി മാസങ്ങള്‍ക്ക് മുന്പ് തന്നെ ആവശ്യത്തിന് ( അതോ അനാവശ്യതിനോ) സ്റ്റോക്ക്‌ കരുതി വെക്കുന്നു. എന്നിട്ടും പലപ്പോഴും ഉപഭോക്താക്കളുടെ ഡിമാന്‍ഡിനനുസരിച്ച് ഉത്പന്നങ്ങള്‍ തികയാറില്ല . ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതെന്താണ്?
മറ്റു മാസങ്ങളിലെതിനേക്കാള്‍ കൂടുതല്‍ ഭക്ഷണ സാധനങ്ങള്‍ റമദാനില്‍ ഉപയോഗിക്കപ്പെടുന്നു എന്നല്ലേ?
അതായത് പകല്‍ സമയം പട്ടിണി കിടക്കുന്നതിന്ന് 'പകരമായി രാത്രിയില്‍ നേരം വെളുക്കുവോളം ഭക്ഷണം കഴിച്ചു കൊണ്ട് റമദാന്റെ പുണ്യം കൈവരിക്കുന്നു എന്നര്‍ത്ഥം .
കേരളത്തിലും ഇന്ന് സ്ഥിതി വ്യത്യസ്തമല്ല. എണ്ണിയാല്‍ തീരാത്തത്ര വിഭവങ്ങള്‍ ഒരുക്കി നോമ്പ് തുറ സല്‍ക്കാരങ്ങളും ഇഫ്താര്‍ സംഗമങ്ങളും നടത്തുക എന്നതാണ് ഇപ്പോഴത്തെ ഒരു ലൈന്‍. . ധൂര്‍ത്തിന്റെയും പോങ്ങച്ചതിന്റെയും പൂക്കാലമായാണ് ഇന്ന് റമദാനെ പലരും കാണുന്നത്.
പണ്ടൊക്കെ റമദാന്‍ മാസത്തില്‍ രാത്രി കാലങ്ങളില്‍ മുസ്ലിം വീടുകളില്‍ ഖുര്‍ആന്‍ പാരായണവും മറ്റു ആരാധനാ കര്മ്മങ്ങളുമായി ഭക്തി നിര്‍ഭരമായ അന്തരീക്ഷമായിരുന്നെങ്കില്‍ ഇന്ന് കാക്കതൊള്ളായിരം ടി വി ചാനലുകളുടെ റംസാന്‍ സ്പെഷ്യല്‍ പരിപാടികളുടെ ബഹളമാണ് .വ്യത്യസ്ത യിനം പലഹാരങ്ങളുടെയും വിഭവങ്ങളുടെയും പാചകപരീക്ഷണ പരിപാടികളും കാണും അക്കൂട്ടത്തില്‍ .
ചുരുക്കി പറഞ്ഞാല്‍ റമദാന്‍ മാസം എന്നാല്‍ മുസ്ലികള്‍ക്ക് നന്നാവാനുള്ള മാസം ( തടി നന്നാക്കാനുള്ള മാസം ) എന്നായി തീര്‍ന്നിട്ടുണ്ട്.

Wednesday, May 11, 2016

13 Reasons for Keralites Tweeting #PoMoneModi


1. It just became the first Indian state to achieve 100% primary education.



2. The population growth rate has been the lowestamong all Indian states over the last decade.


3. And the life expectancy is the highest.

And the life expectancy is the highest.


4. It was declared the world’s first “Baby-friendly state” by WHO and UNICEF for its efforts to encourage and support breastfeeding.

It was declared the world's first "Baby-friendly state" by WHO and UNICEF for its efforts to encourage and support breastfeeding.


5. In November 2015, the Kerala government became the country’s first state to announce a transgender policy.

In November 2015, the Kerala government became the country's first state to announce a transgender policy.


The goal of the policy is to provide a platform to 25,000 transgender folk of the state, to voice their demand for “equality, dignity, development and expression”.

6. And recently announced setting up an actualseparate court of justice for its transgender community.

And recently announced setting up an actual separate court of justice for its transgender community.


7. Last year, Kerala set a record for reduced alcohol consumption.

Last year, Kerala set a record for reduced alcohol consumption.


Hey, whether or not you think drinking less is progress, it was still an example of effective government policy. In just 18 months, alcohol consumption dropped 20.27%.

8. The highest daily wage earners in non-public, urban jobs are women.



9. It was declared a “complete digital state” last year.



“The state has achieved 100 percent mobile density, 75 percent e-literacy, highest digital banking rate and broadband connection up to panchayat level,” Kerala’s CM Oomen Chandy said.

10. Couples wanting to adopt children exceed the number of children in adoption centres in the state.

Couples wanting to adopt children exceed the number of children in adoption centres in the state.


11. And even though the female-to-male sex ratio is the highest in India



12. Contrary to India’s age-old bias toward sons, most adopting couples in Kerala seek girl children.

Contrary to India’s age-old bias toward sons, most adopting couples in Kerala seek girl children.


13. And, of course, it remains the one of the mostbeautiful tourist attractions in the world.

Keep winning, Kerala!

Ola Cabs

Saturday, April 16, 2016

"ഡോ. ബാബാ സാഹെബ് അംബേദ്കര്‍ " എന്ന സിനിമയും അതിന്‍റെ രാഷ്ട്രീയവും



ഡോ.ബി ആര്‍ അംബേദ്കറെ കുറിച്ചുള്ള സിനിമ പതിനാറ് വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. മമ്മൂട്ടിയെ അംബേദ്കറാക്കി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ ഉള്‍പ്പെടെ പല സംസ്ഥാനത്തും റിലീസ് ചെയ്തിട്ടില്ല. കലാമൂല്യമുള്ള സിനിമകളും ദേശിയോദ്ഗ്രഥന ചിത്രങ്ങളും സംപ്രേഷണം ചെയ്യാറുള്ള ദേശീയ ചാനല്‍ ദൂരദര്‍ശന്‍ ഇതേവരെ സിനിമ കാണിച്ചിട്ടില്ല.


ഇന്ത്യാഗവണ്‍മെന്റും മഹാരാഷ്ട്ര സര്‍ക്കാരും എന്‍എഫ്ഡിസിയും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് ഡോ.ബാബാ സാഹേബ് അംബേദ്കര്‍. മലയാളത്തില്‍ ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍ ഡബ്ബ് ചെയ്തു. പതിനാറ് വര്‍ഷം മുമ്പ് 8 കോടിയാണ് ചിത്രത്തിന് വേണ്ടി മുതല്‍ മുടക്കിയത്.

ഡോ.ബാബാ സാഹേബ് അംബേദ്കര്‍ എന്ന സിനിമയുടെ പൂര്‍ണരൂപം യൂട്യൂബില്‍ ലഭ്യമാണ്.

 





200 ഡിസംബര്‍ 15നാണ് ഈ ചിത്രം മഹാരാഷ്ട്രയില്‍ റിലീസ് ചെയ്തത്. അംബേദ്കറിന്റെ 125 ആം ജന്മവാര്‍ഷികത്തില്‍ ചിത്രം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കില്‍ നടന്നില്ല. ദൂരദര്‍ശന്‍ തമിഴ് ചാനല്‍ മാത്രമാണ് സിനിമയുടെ തമിഴ് പതിപ്പ് സംപ്രേഷണം ചെയ്തിരുന്നത്.


സിനിമയുടെ സാറ്റലൈറ്റ്, വീഡിയോ, റിലീസിങ് അവകാശങ്ങള്‍ ഭാഗ്യശ്രീ എന്റര്‍പ്രൈസസ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡിനാണ് എന്‍.എഫ്.ഡി.സി നല്‍കിയിരുന്നത്. ഈ കമ്പനി തുക മുഴുവനായി അടയ്ക്കാന്‍ തയ്യാറാകാത്തതാണ് റിലീസ് നടക്കാത്തതിന് കാരണമെന്നായിരുന്നു മുമ്പൊരിക്കല്‍ വിവരാവകാശ അപേക്ഷയില്‍ ലഭിച്ചിരുന്ന മറുപടി. ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും ഹിന്ദുത്വരാഷ്ട്രീയത്തെയും എതിര്‍ക്കുന്ന പരാമര്‍ശങ്ങളും രംഗങ്ങളും സിനിമയിലുണ്ട്. ഇക്കാരണങ്ങളാകാം സിനിമ റിലീസ് ചെയ്യാതിരിക്കാനുള്ള കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.


സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് കിട്ടി.

             

Friday, March 4, 2016

കനയ്യ കുമാര്‍ പറഞ്ഞ 18 കാര്യങ്ങള്‍

ജാമ്യം കിട്ടി തിരിച്ച് ജെ എന്‍ യു ക്യാംപസിലെത്തിയ കനയ്യ തന്റെ പ്രസംഗത്തില്‍ പറഞ്ഞ 18 കാര്യങ്ങള്‍ 


1, ഇന്ത്യയിൽ നിന്നുള്ള  സ്വാതന്ത്ര്യമ ല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത് . ഇന്ത്യയിൽ  ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് .

2, ഭരണഘടനവിഭാവനം ചെയ്യുന്ന  സോഷ്യലിസം, മതേതരത്വം, സമത്വം ഇതിനൊക്കെ   വേണ്ടിയാണ് ഞങ്ങള്‍ നില കൊള്ളുന്നത് .

3, പ്രധാന മന്ത്രിയുടെയും എന്‍റെയും  അഭിപ്രായങ്ങളില്‍  വൻ വ്യത്യാസങ്ങൾ ഉണ്ട്, എങ്കിലും അദ്ദേഹത്തിന്‍റെ  "സത്യമേവ ജയതേ" എന്ന്  ട്വീറ്റിനോട്  ഞാന്‍ പൂര്‍ണ്ണമായും യോചിക്കുന്നു. ഞാനും പറയുന്നു "സത്യമേവ  ജയതേ". അത് പ്രധാനമന്ത്രിയില്‍  ഉള്ള വിശ്വാസം കൊണ്ടല്ല, മറിച്ച്   ഭരണഘടനയില്‍ പൂര്‍ണ്ണ  വിശ്വാസമുള്ളത് കൊണ്ടാണ്.

4, തന്‍റെ മൻ കി ബാത് ( മനസ്സിലെ കാര്യം )എല്ലാവരോടും  പറയുന്ന പ്രധാനമന്ത്രി  മറ്റുള്ളവരുടെ  മൻ കി ബാത് കേൾക്കാറേ ഇല്ല.

5, എനിക്ക് ആരോടും വെറുപ്പില്ല പ്രത്യേകിച്ച് എബിവിപി ക്കാരോട്.
ഞങ്ങള്‍  ശരിക്കും  ജനാധിപത്യത്തിലും  ഭരണഘടനയിലും  വിശ്വസിക്കുന്നവരാണ്. അത് കൊണ്ട് തന്നെ 
 എബിവിപി ക്കാരെ  ശത്രുക്കളായല്ല  പ്രതിപക്ഷമായാണ് ഞങ്ങള്‍ കാണുന്നത്. 

6, തങ്ങള്‍ക്കെതിരെ  നിൽക്കുന്ന ആരെയും അവര്‍  രാജ്യദ്രോഹിയാക്കും !!!
എന്തൊരു സ്വയം പ്രഖ്യാപിത ദേശീയത!!!!?

7, രാജ്യത്തെ അറുപത്തി  ഒമ്പതു ശതമാനം നിങ്ങളുടെ ആശയങ്ങളിൽ വിശ്വസിക്കുന്നില്ല. നിങ്ങൾക്ക് വോട്ട് ചെയ്ത പോലും 31 ശതമാനം നിങ്ങളുടെ  നുണകൾ വിശ്വസിച്ച് വോട്ട്  ചെയ്തവരാണ്. 

8, നമ്മൾ ഇന്ത്യക്കാർ വളരെ വേഗം കാര്യങ്ങൾ മറക്കുന്നവരാണ് , എന്നാൽ ഇത്തവണത്തെത്  വളരെ വലിയ തമാശ യാണ്  . ഇത് അത്ര പെട്ടെന്ന്   വിസ്മരിക്കപ്പെടുകയില്ല.ഇത് വിസ്മൃതിയില്‍ ആഴ്ത്താനുള്ള കാരണങ്ങള്‍ നിങ്ങള്‍ ഉണ്ടാക്കുമ്പോഴെല്ലാം  ജെ എന്‍ യു ഇത് എപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കും.

9, എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം  ഒരു രാഷ്ട്രീയ ഉപകരണമായി  ഉപയോഗിച്ചു,  പ്രധാന മന്ത്രി  പാർലമെന്റിൽ സ്റ്റാലിനെ കുറിച്ചും ക്രൂഷ്ചേവിനെ കുറിച്ചും  കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോള്‍ ടിവിക്കുള്ളിലേക്ക് കയറിച്ചെന്ന്  അദ്ദേഹത്തോട് പറയാന്‍ തോന്നി , മോഡി ജീ ദയവായി അല്‍പ്പം  ഹിറ്റ്ലറെ കുറിച്ച് സംസാരിക്കൂ , അല്ലെങ്കില്‍ ഹിറ്റ്‌ലറെ വിട്ടേക്കൂ  താങ്കള്‍ ധരിക്കുന്ന ഈ കറുത്ത തൊപ്പിയുടെ ഉടമ  മുസോളിനിയെ കുറിച്ച് സംസാരിക്കൂ, താങ്കളുടെ നേതാവ്  (ആർ.എസ്.എസ് സ്ഥാപകൻ എം എസ്) ഗോൾവർക്കർ സാഹബ് നേരില്‍  പോയി കണ്ട  മുസോളിനിയെ കുറിച്ച്!!!

10, അവര്‍  'അതിർത്തിയിൽ ജവാന്മാർ മരിക്കുന്നു' എന്ന കാര്യം  ഉയര്‍ത്തിക്കൊണ്ട് വരുന്നു  . ഞാന് നിങ്ങളോട്  ചോദിക്കുവാന് ആഗ്രഹിക്കുന്നു. നിങ്ങളുടെ സഹോദരൻ ഉണ്ടോ അക്കൂട്ടത്തില്‍ ? നമുക്ക് ഭക്ഷിക്കാനുള്ളത് കൃഷി ചെയ്യുന്ന  കോടിക്കണ ക്കിന്   കർഷകരാണ്  രാജ്യത്ത് മരിച്ചു വീഴുന്നത്, അവരെ   കുറിച്ച്   നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്  . വയലുകളില്‍  പണിയെടുക്കുന്ന കര്‍ഷകരുടെ കൂട്ടത്തില്‍ എന്റെ പിതാവും സഹോദരനും ഉണ്ട്.  കോൺസ്റ്റബിൾ, കർഷകൻ, സൈനികൻ, എന്നിങ്ങനെ  വിഭാഗീയത സൃഷ്ടിച്ചു കൊണ്ട് എന്നെപ്പോലെയുള്ള  പാവപ്പെട്ടവരെ വേർതിരിക്കാന്‍  ശ്രമിക്കരുത്. സൈനികരുടെ സേവനത്തെ മുന്‍നിര്‍ത്തി ഞാന്‍  അവരെ ഞാന്‍  സല്യൂട്ട് ചെയ്യുന്നു.  എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ നിർബന്ധിതരാകുന്ന കർഷകരുടെ കുടുംബങ്ങളെ  കുറിച്ച്  നിങ്ങൾ എപ്പോഴെങ്കിലും  ചിന്തിച്ചിട്ടുണ്ടോ ?


11, ഞാൻ  എന്റെ അമ്മയോട്  പറഞ്ഞു,  അമ്മ പ്രധാനമന്ത്രിയെ പരിഹസിച്ചത് ഗംഭീരമായി എന്ന്,. എന്നാൽ  അമ്മ പറഞ്ഞത് അവര്‍ പരിഹസിച്ചതല്ല  അവരുടെ  വേദന പ്രകടിപ്പിച്ചതായിരുന്നു എന്നാണ് . മറ്റുള്ളവരുടെ  വേദന  മനസ്സിലാക്കാന്‍ കഴിയുന്നവര്‍ കരയും  അല്ലാത്തവര്‍ക്ക് ചിരിക്കാനെ കഴിയൂ .

12, ജയിലിൽ നിന്നും ഞാൻ  ഒരു കാര്യം മനസ്സിലാക്കി. നാം ജെഎൻയു വിദ്യാര്‍ഥികള്‍  പരിഷ്കൃത ഭാഷയില്‍  സംസാരിക്കുന്നവരാണ് ,പക്ഷെ  നാം സംസാരത്തില്‍  കനത്ത  സാങ്കേതികത്  ഉപയോഗിക്കുന്നു.
അതൊന്നും സാധാരണക്കാരില്‍ എത്തുന്നില്ല. സാധാരണ ജനങ്ങളുമായി നാം ആശയവിനിമയം സ്ഥാപിക്കേണ്ടതുണ്ട്.

13, ഇപ്പോള്‍ നടന്നതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമായിരുന്നു, നാം യു.ജി.സി കൈവശപ്പെടുത്താനുള്ള  പദ്ധതി കൊണ്ടുവന്നപ്പോള്‍  രോഹിത് വെമുല  മരിച്ചു. നാം രോഹിതിന് നീതിക്ക് വേണ്ടിയുള്ള  സമാരമാരംഭിച്ചപ്പോള്  നമ്മുടെ മേല്‍  രാജ്യദ്രോഹക്കുറ്റം ചുമത്തി .   

14, ഞാൻ ഇതുവരെ ഒരു കാര്യം ആരോടും പറഞ്ഞിട്ടില്ല , 3000 രൂപ മാസവരുമാനത്തില്‍ ജീവിക്കുന്നവരാണ് എന്റെ കുടുംബം. ജെഎൻയു വിലല്ലാതെ എന്നെപോലൊരാള്‍ക്ക്   ഒരു പിഎച്ച്ഡി ചെയ്യാൻ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?.

15, നിങ്ങൾ ജനവിരുദ്ധ സർക്കാറിനെതിരെ സംസാരിച്ചാല്‍  അവരുടെ സൈബർ സെൽ നിങ്ങള്‍ക്കെതിരെ വ്യാജ  വീഡിയോകൾ ഉണ്ടാക്കും.  നിങ്ങളുടെ ചവറ്റു കോട്ടയിലെ ഗര്‍ഭ നിരോധ  ഉറകൾ എണ്ണാന്‍ ആളെ വിടും.

16, ജെഎൻയുവില്‍  അഡ്മിഷൻ നേടാൻ എളുപ്പമല്ല , ഞാന്‍  പറയാന്‍ ആഗ്രഹിക്കുകയാണ്  അതു പോലെതന്നെ  ജെഎൻയുവില്‍  ഉള്ളവരെ നിശബ്ദരാക്കലും ഒട്ടും   എളുപ്പമല്ല. 

17, ഒരു  രോഹിതിനെ  നിങ്ങൾ നിശബ്ദനാക്കാന്‍  ശ്രമിച്ചു, ഇപ്പോള്‍ നോക്കൂ  ഇന്ന് അത് എത്ര വലിയ ആ വിപ്ലവമായി  മാറിയിരിക്കുന്നു !!!

18, ഒരിക്കൽക്കൂടി സ്വാതന്ത്ര്ത്തിന്  വേണ്ടിയുള്ള  മുദ്രാവാക്യങ്ങൾ ഉയർത്തട്ടെ; - ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല,   ഇന്ത്യയെ കൊള്ളയടിക്കുന്നവരില്‍ നിന്നുള്ള സ്വാതന്ത്ര്യം !!!
പട്ടിണി, ദാരിദ്ര്യം, ജാതിവ്യവസ്ഥ ഇവയില്‍ നിന്നൊക്കെയുള്ള  സ്വാതന്ത്ര്യം!!!.

ആസാദി

ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ്കനയ്യ കുമാര്‍  വിളിച്ച ജെ എന്‍ യു ഏറ്റു വിളിച്ച ആസാദി മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ ഭാരതം മുഴുവന്‍ ഏറ്റു വിളിക്കുകയാണ്.
ആരില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് കനയ്യയും കൂട്ടുകാരും ആവശ്യപ്പെടുന്നത്?
അത് കനയ്യയില്‍ നിന്ന് തന്നെ കേള്‍ക്കാം.  
ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്യമല്ല ഇന്ത്യയിൽ ജീവിക്കാനുള്ള സ്വാതന്ത്യം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നാണ്   കനയ്യ പറയുന്നത്.
രാജ്യ ദ്രോഹ ആരോപണത്തില്‍  22 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച് മോചിതനായി കാമ്പസിലെത്തിയ കനയ്യ വിദ്യാർഥികളെ അഭിസംബോധന ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയായിരുന്നു  തങ്ങള്‍ എന്തിനുള്ള സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നതെന്ന കാര്യം രാജ്യത്തെ ജനങ്ങളിലേക്ക്  എത്തിക്കണമെന്ന്.
രാജ്യത്തെ പ്രമുഖ ചാനലുകള്‍ ലൈവായി പ്രക്ഷേപണം ചെയ്ത കനയ്യയുടെയും കൂട്ടരുടെയും ആസാദി മുദ്രാവാക്യത്തിന്‍റെ വീഡിയോ ഇതാ

     
മോചനം  ആവശ്യപ്പെടുന്നത്  ഇന്ത്യയില്‍ നിന്നല്ല,

മോചനം ആവശ്യപ്പെടുന്നത് ഇന്ത്യയെ കൊള്ളയടിക്കുന്നവരില്‍ നിന്നാണ്.

മോചനം  ആവശ്യപ്പെടുന്നത് പട്ടിണിയില്‍ നിന്നാണ്,

മോചനം ആവശ്യപ്പെടുന്നത് ദാരിദ്ര്യത്തില്‍ നിന്നാണ് .

മോചനം ആവശ്യപ്പെടുന്നത് അഴിമതിയില്‍ നിന്നാണ്.

മോചനം ആവശ്യപ്പെടുന്നത് ജാതി വ്യവസ്ഥയില്‍ നിന്നാണ്.




കനയ്യയുടെ ആസാദി മുദ്രാവാക്യത്തിന്റെ പൂര്‍ണ്ണ രൂപമിതാ താഴെ

Aawaz do - hum ek hain.       ശബ്ദമുയര്‍ത്തൂ - നാം ഒന്നാണ്

Hum kya chahtaein - Azadi! നാം ആവശ്യപ്പെടുന്നത് - ആസാദി (മോചനം)

Zara jor se bolo - Azadi!      കുറച്ച് കൂടെ ഉറക്കെ പറയൂ -ആസാദി

Ooncha bolo - Azadi!            (ശബ്ദം)ഉയര്‍ത്തി പറയൂ - ആസാദി

Zara mujhse bolo - Azadi!    എന്നോട് പറയൂ -ആസാദി

Main bhi boloon - Azadi!      ഞാനും പറയും - ആസാദി

Tum bhi bolo - Azadi!           നിങ്ങളും പറയൂ - ആസാദി

Aagey se bolo - Azadi!           മുന്നില്‍ നിന്നും പറയൂ - ആസാദി

Peechey se bolo - Azadi!        പിന്നില്‍ നിന്നും പറയൂ - ആസാദി

Milkar bolo - Azadi!               ഒന്നിച്ച് പറയൂ - ആസാദി

Holey bolo - Azadi!                   മൃദുവായ ശബ്ദത്തില്‍ പറയൂ - ആസാദി

Dheeray bolo - Azadi!              പതുക്കെ പറയൂ - ആസാദി

Zor se bolo - Azadi!                  ഉച്ഛത്തില്‍ പറയൂ - ആസാദി

Aatankvaad se - Azadi!            തീവ്രവാദത്തില്‍ നിന്നും - ആസാദി

Jaativaad se - Azadi!                ജാതി വ്യവസ്ഥയില്‍ നിന്നും - ആസാദി

Brahminvaad se - Azadi!          ബ്രാഹ്മണ വ്യവസ്ഥയില്‍ നിന്നും - ആസാദി

Manuvaad se - Azadi!                ചാതുര്‍വര്‍ണ്ണ്യത്തില്‍ നിന്നും - ആസാദി

Hum lad ke lenge - Azadi!          ഞങ്ങള്‍ പോരാടി നേടും - ആസാദി

Tum kuch bhi kar lo - Azadi!      നിങ്ങള്‍ എന്തും ചെയ്തോളൂ - ആസാദി

Hum lad ke rahenge - Azadi!      ഞങ്ങള്‍ പോരാടി കൊണ്ടിരിക്കും - ആസാദി

Woh haq hamaari - Azadi!         ഞങ്ങളുടെ അവകാശമാണ് - ആസാദി

Yeh jaan se pyaari - Azadi!     ഞങ്ങള്‍ക്ക് ജീവനെക്കാള്‍ പ്രിയപ്പെട്ടതാണ് -ആസാദി

Hai pyaari pyaari - Azadi!           ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് -ആസാദി

Jo main bhi maangoon - Azadi!   ഞാന്‍ ആവശ്യപ്പെടുന്നത് - ആസാദി

Jo tum bhi maango - Azadi!         നിങ്ങളും ആവശ്യപ്പെടൂ - ആസാദി

Jo JNU maange - Azadi!             ജെ എന്‍ യു ആവശ്യപ്പെടുന്നത് - ആസാദി

Jo DU maange - Azadi!             ഡി യു ആവശ്യപ്പെടുന്നത് - ആസാദി

Jo Jamia maange - Azadi!         ജാമിയ ആവശ്യപ്പെടുന്നത് - ആസാദി

Woh poorna roop se - Azadi!    പൂര്‍ണ്ണ രൂപത്തിലുള്ള - ആസാദി

Jo bhookmari se - Azadi!         വിശപ്പില്‍ നിന്നും - ആസാദി

Woh haq hamaari - Azadi!      ഞങ്ങളുടെ അവകാശമാണ് - ആസാദി

Woh tod-phod se - Azadi!    സംഹാരത്തില്‍ നിന്നും വിനാശത്തില്‍ നിന്നും-ആസാദി

Woh toot-phoot se - Azadi!       യുദ്ധത്തില്‍ നിന്നും കണ്ണീരില്‍ നിന്നും -ആസാദി

Woh suit-boot se - Azadi!         സൂട്ടും ബൂട്ടും ധരിച്ചവരില്‍ നിന്നും - ആസാദി

Hum lad ke rahenge - Azadi!     ഞങ്ങള്‍ പോരാടി കൊണ്ടിരിക്കും - ആസാദി